Saturday, April 11, 2026
HomeLatest NewsFinanceനേട്ടങ്ങളുടെ ജൈത്ര യാത്രയിൽ കേരള ബാങ്ക്

നേട്ടങ്ങളുടെ ജൈത്ര യാത്രയിൽ കേരള ബാങ്ക്

കൊച്ചി: സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് മികച്ച നേട്ടവുമായി കേരള ബാങ്ക്. 23000 കോടിയോളം രൂപയുടെ ബിസിനസാണ് അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായത്. 2019ല്‍ 1,01,194.41 കോടി രൂപയായിരുന്ന ബിസിനസ് 1,24,000 കോടി രൂപയായി ഉയര്‍ന്നു. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ മാത്രം ബിസിനസില്‍ 7900 കോടി രൂപ വര്‍ധിപ്പിക്കാനായി. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61037 കോടിയായിരുന്നത് നിലവില്‍ 71877 കോടി രൂപയാണ്. ഒരു വര്‍ഷത്തിനിടെ 5543 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.

പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കി നില്‍പ് എന്ന നേട്ടം കേരള ബാങ്ക് പിന്നിട്ടു. നിലവില്‍ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കി നില്‍പ്. മിതമായ പലിശയില്‍ സ്വര്‍ണവായ്പ ലഭ്യമാക്കുന്ന ‘100 ഗോള്‍ഡന്‍ ഡേയ്സ് കാമ്പയിന്‍’ 93 ദിവസം പിന്നിട്ടപ്പോള്‍ 2374 കോടി രൂപയുടെ വര്‍ധന നേടി. 1500 കോടിയുടെ സ്വര്‍ണപ്പണയ വായ്പാ ബാക്കിനില്‍പ് വര്‍ധനവാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ 1000 കോടിയോളം അധികം നേടാനായി. കാര്‍ഷിക വായ്പാ ബാക്കി നില്‍പ് 13129 കോടി രൂപയായാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments