തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തില്‍ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടേറിയേറ്റിന്റെ കത്ത്. ബംഗാളില്‍ കണ്ട പ്രവണതകള്‍ കേരളത്തിലെ തുടര്‍ഭരണത്തില്‍ കാണുന്നുവെന്നും ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.
Recent Comments
on Hello world!


