Wednesday, February 25, 2026
HomeNewsDisctrict Newsമന്ത്രി വി എൻ വാസവനെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

മന്ത്രി വി എൻ വാസവനെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കണ്ണുരിലെത്തിയ മന്ത്രി വി എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം.
കണ്ണൂർ അലവിൽ ജംഗ്ഷനിലാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
കണ്ണൂർ അഴീക്കൽ തുറമുഖ പരിസരത്ത് നടക്കുന്ന സംസ്ഥാന തുറമുഖ വികസന സദസ് ഉദ്ഘാടനചടങ്ങിനായി കാലത്ത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്നും പുറപ്പെട്ട മന്ത്രിക്കു നേരെ അലവിലിൽ യുവമോർച്ച നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലാക്കണ്ടി, ജന.സെക്രട്ടറി അർജുൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്.ശബരിമല സ്വർണക്കൊള്ള ആരോപിച്ചാണ് ദേവസ്വം മന്ത്രി കൂടിയായ വി എൻ വാസവനെതിരെ പ്രതിഷേധമുയർത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments