Wednesday, February 25, 2026
HomeNewsDisctrict Newsശബരിമല സ്വർണ്ണ കൊള്ള വിവാദം: അമിക്കസ് ക്യൂരി സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചു

ശബരിമല സ്വർണ്ണ കൊള്ള വിവാദം: അമിക്കസ് ക്യൂരി സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂരി ജസ്റ്റിസ് ശങ്കരൻ ആറമ്മുളയിലെ സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അമിക്കസ് ക്യൂരി ആറന്മുളയിലെ തിരുവിതാം കൂർദേവസ്വം ബോർഡിൻ്റെ പ്രധാന സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചത്. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം അവഹരിക്കപ്പെട്ടതായുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരനെ അമിക്കസ്ക്യൂരി യായി നിയോഗിച്ചത്. തുലാമാസ പൂജകൾ ആരംഭിക്കുന്നതിന് മുമ്പായി ശബരിമലയിലെ താത്ക്കാലിക സ്ട്രോങ് റൂമിൽ പരിശോധന ആരംഭിച്ചിരുന്നു. തുലാമാസ പൂജകൾ ആരംഭിച്ചപ്പോൾ നിർത്തിവച്ച ശബരിമലയിലെ പരിശോധന ഇന്നലെ പൂർത്തിയാക്കിയ ശേഷമാണ് അമിക്കസ് ക്യൂരി ആറൻമ്മുള ഗ്രൂപ്പിലെ മഹാക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങളും വഴിപാടുകാർ സമർപ്പിച്ച സ്വർണ്ണം വെള്ളി ചെമ്പ് ഉരുപ്പടികളും പൂജാ പാത്രങ്ങളും സൂക്ഷിക്കുന്ന പ്രധാന സ്ട്രോങ് റൂമിൽ പരിശോധന നടത്തിയത് എന്നാണ് കരുതുന്നത’. ഇന്ന് രാവിലെ തിരുവാഭരണം കമ്മീഷണർ ആർ റജിലാൽ , ദേവസ്വം സ്മിത്ത്, ഹൈക്കോടതിയുടെ സ്മിത്ത്, വിജിലൻസ് എസ് പി, ഡി സുനിൽകുമാർ, ലോക്കൽ ഫണ്ട് ഡെപ്യൂട്ടീ ഡയറക്ടർ രമ, എന്നിവർക്കൊപ്പമാണ് പരിശൊധനക്കായി ആറൻമുളയിലെത്തിയത്. ശബരിമലയിലെ പരിശോധനയിൽ രജിസ്റ്ററിലും, മഹസ്സറിലും സ്റ്റോക്കിലും വൈരുദ്ധ്യം കണ്ടെത്തിയിരുന്നു എന്നാണ് വിവരം. ആറൻമുള സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള, റിട്ട. റോ ഉദ്യോഗസ്ഥൻ വഴിപാടായി സമർപ്പിച്ചു 58 പവൻ്റെ സ്വർണ്ണാഭരണങ്ങൾ കാണാതായതായി ആക്ഷേപം ഉയർന്നതോടെ, വഴിപാടുകാരും ആശങ്കയിലാണ്. ആറമ്മുളയിലെ സ്ട്രോങ് റൂമിലെ രജിസ്റ്ററും മഹസ്സറും പരിശോധിച്ച് സ്റ്റോക്കുമായി ഒത്തു നോക്കിയ ശേഷം പ്രത്യേകം പ്രത്യേകം പട്ടിക തയ്യാറാക്കി സ്മിത്ത് പരിശോധിച്ച് മൂല്യവും തൂക്കവും രേഖപ്പെടുത്തും. പരിശോധന പൂർത്തിയാക്കിയ ശേഷം ജസ്റ്റിസ് കെ ടി ശങ്കരൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments