Wednesday, February 25, 2026
HomeNewsDisctrict Newsപ​യ്യ​ന്നൂ​ര്‍ നഗരസഭയിൽ എൽഡിഎഫിന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ റി​ബ​ലാ​യി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ...

പ​യ്യ​ന്നൂ​ര്‍ നഗരസഭയിൽ എൽഡിഎഫിന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ റി​ബ​ലാ​യി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ത്സ​രരം​ഗ​ത്ത്

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ 36 ാം വാ​ർ​ഡാ​യ കാ​ര​യി​ലാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​ വൈ​ശാ​ഖ് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് എ​സ് നേ​താ​വ് പി.​ ജ​യ​നെ ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​പ​ത്തെ​ട്ടോ​ളം പേ​ര്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് കൊ​ടു​ത്ത​താ​യു​ള്ള വി​വ​ര​മാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി വൈ​ശാ​ഖി​നെ നാ​ട്ടു​കാ​ര്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി അ​റു​പ​തോ​ളം​പേ​ര്‍ കാ​ര പ്ര​ദേ​ശ​ത്ത് പ്ര​ക​ട​ന​വും ന​ട​ത്തി. വൈ​ശാ​ഖി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള സാ​മൂ​ഹി​ക​മാ​ധ്യ​മ പ്ര​ച​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ല്‍ പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ പു​റ​മേ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ച സം​ഭ​വം മു​മ്പു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഈ ​വി​ഷ​യ​ത്തി​ല്‍ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം നേ​തൃ​ത്വം സ്വീ​ക​രി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് കാ​ര പ്ര​ദേ​ശ​ത്തെ പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ര്‍​ട്ടി​യു​ടെ സു​പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​പോ​ലും പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല. കാ​ര​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന മ​റു​പ​ടി നേ​തൃ​ത്വ​ത്തി​ന് ന​ല്‍​കി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​സാ​ര​വ​ല്‍​ക്ക​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​എം നേ​തൃ​ത്വ​മെ​ന്നും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ക്ര​മ​ത്തി​നെ​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് നേ​തൃ​ത്വം സ്വീ​ക​രി​ച്ച​തോ​ടെ കാ​ര പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​തി​നി​ട​യി​ലെ​ത്തി​യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ര പ്ര​ദേ​ശ​ത്തെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ രോ​ഷം പ്ര​ക​ട​മാ​യി പു​റ​ത്തു വ​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന  സൂ​ച​ന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments