തിരുവന്തപുരം: സി.പി.എം ശബരിമല കൊള്ളയടിച്ചത് ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ചാണെന്നും ഇപ്പോള്‍ കാണുന്നത് ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ജയിലേക്ക് പോകുന്ന ഘോഷയാത്രയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സി പി എം ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം. ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ച വി.ഡി. സതീശന്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദന് മാത്രമെ കാണകയുള്ളുവെന്നും പരിഹസിച്ചു


