ശബരിമല: നിലയ്ക്കലിൽ ഭക്തരുടെ വലിയ തിരക്ക്. സ്പോട്ട് ബുക്കിംഗിനായി എത്തുന്ന തീർഥാടകർ നിലയ്ക്കലിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരാൻ സാധ്യത. ദർശനത്തിന് എത്തുന്ന ഭക്തർ തിരക്കൊഴിവാക്കാൻ പരമാവധി വെർച്വൽ ക്യൂ സംവിധാനം ഉപയോഗപ്പെടുത്തണം. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൻ്റെ ഭാഗമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പോലീസ് നിയന്ത്രണങ്ങൾ തുടരുന്നു. രാവിലെ മലകയറിയ ഭക്തർക്ക് നാലു മണിക്കൂർ വരെ നിയന്ത്രണത്തിൻ്റെ ഭാഗമായി പലസ്ഥലങ്ങളിൽ കാത്തു നിൽക്കേണ്ടതായി വരുന്നുണ്ടെങ്കിലും ദർശനം ലഭിക്കുന്നുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം സ്പോർട്ട് ബുക്കിംഗ് 24 വരെ 5000 ആയി കുറച്ചിട്ടുള്ളതിനാൽ നിലയ്ക്കൽ, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ മാത്രമാണ് സ്പോർട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ സ്പോട്ട് ബുക്കിംഗിനായെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനിൽ നിലയ്ക്കലിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്പോട്ട് ബുക്കിംഗിനായി എത്തുന്ന തീർഥാടകർ നിലയ്ക്കലിൽ മണിക്കൂറുകളോ ഒരു ദിവസമ കാത്തുനിൽക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
വെർച്വൽ ക്യൂ ബുക്കിംഗ് ഡിസംബർ 11വരെ പൂർത്തിയാണ്
ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയം
Recent Comments
on Hello world!


