ഡൽഹി: വന്ദേമാതരത്തെ നെഹ്റു എതിര്‍ത്തത് മുഹമദാലി ജിന്ന എതിര്‍ത്തതിനാലാണെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് മോദി നെഹ്റുവിനെതിരേയും കോണ്‍ഗ്രസിനെതിരേയും രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 1937-ലെ സമ്മേളനത്തില്‍ വര്‍ഗീയ അജണ്ടയുടെ ഭാഗമായി ഗാനത്തെ അനാദരിച്ചുവെന്നും രാജ്യത്തിന്റെ ദേശീയ ഗീതമായി ഇതിന്റെ ചുരുക്കിയ രൂപം സ്വീകരിച്ചുവെന്നുമാണ് ബിജെപിയുടെ നേരത്തെയുള്ള ആരോപണം. 1875 നവംബറില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം എന്ന കവിതയിലെ ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുസ്ലീം സമൂഹത്തിലെ ചിലര്‍ക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ശ്ലോകങ്ങള്‍ ഒഴിവാക്കിയതെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.
വന്ദേമാതരത്തിന്റെ പേരിലും ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപിയും പ്രധാനമന്ത്രിയും
Recent Comments
on Hello world!


