അന്ത്യോപചാരം അര്‍പ്പിച്ച് പ്രമുഖര്‍
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഭൗതിക ശരീരം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ശ്രീനിവാസനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്.
സംവിധായകരായ സത്യന്‍ അന്തിക്കാട്, ജോഷി, പ്രൊഡ്യൂസര്‍ രഞ്ജിത്, നടന്മാരായ ദിലീപ്, ഇടവേള ബാബു, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, പൊന്നമ്മ ബാബു തുടങ്ങിയ സിനിമാ രംഗത്തെ നിരവധി പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. നടന്മാരും മക്കളുമായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഭാര്യയും ഒപ്പം ഉണ്ടായിരുന്നു.
ഇന്ന് വൈകിട്ട് 3 മണിവരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം തുടരും. സംസ്കാരം നാളെ 10 മണിക്ക്.


