Wednesday, February 25, 2026
HomeNewsDisctrict Newsശബരിമല സ്വർണ കൊള്ള: എൻ. വാസുവിന്റെ റിമാൻഡ് 22 വരെ നീട്ടി; ജാമ്യഹർജികളിലെ വിധിദിനങ്ങൾ നിശ്ചയിച്ചു

ശബരിമല സ്വർണ കൊള്ള: എൻ. വാസുവിന്റെ റിമാൻഡ് 22 വരെ നീട്ടി; ജാമ്യഹർജികളിലെ വിധിദിനങ്ങൾ നിശ്ചയിച്ചു

കൊല്ലം: തിരുവാഭരണം അഴിമതി കേസിലെ മുഖ്യപ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി.

അതേസമയം, കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെയും സുധീഷ് കുമാറിന്റെയും ജാമ്യഹർജികളിലെ വാദം പൂർത്തിയായി. പത്മകുമാറിന്റെ ജാമ്യഹർജിയിൽ ഈ മാസം 12-നും, സുധീഷ് കുമാറിന്റേതിൽ ഈ മാസം 15-നും കോടതി വിധി പറയും.

എൻ. വാസുവിന്റെ ജാമ്യഹർജി ഈ മാസം 15-ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ കൊല്ലം വിജിലൻസ് കോടതി വാസുവിന്റെ ജാമ്യഹർജി തള്ളിയിരുന്നു.

ഇതിനിടെ, ദ്വാരപാലക കേസുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന പത്മകുമാറിനെ ചോദ്യംചെയ്യൽ പൂർത്തിയാക്കി. ഇതിന് ശേഷം ഇന്ന് വൈകിട്ട് 5 മണിക്ക് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments