കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലില്‍ എത്തി സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍ വ്യക്തമാക്കി.
അതേസമയം, സമരവേദി വിട്ടിറങ്ങിയ വിമതർ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് വേദിയിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. ശാശ്വതമായ പരിഹാരം കാണും വരെയും സമരം തുടരുമെന്നും സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്നുമാണ് വിമതർ പറയുന്നത്. ഇവർ പുതിയ സമരവേദിയിൽ മുദ്രാവാക്യം മുഴക്കി സമരം ആരംഭിക്കുകയും ചെയ്തു.


