തലശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്ലിംലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്. ഭർതൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു. ഇവരെ കണ്ടെത്താൻ ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉടപെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്.
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകന്റെ കൂടെ ഒളിച്ചോടി
RELATED ARTICLES
Recent Comments
on Hello world!


