Wednesday, February 25, 2026
HomeINDIAഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു :12 മരണം

ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു :12 മരണം

ഷിംല: ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 35 പേർക്ക് പരിക്ക്. ബസിൽ 50 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഷിംലയിൽ നിന്ന് കുപ്വിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. റോഡിലെ വളവിൽ നിയന്ത്രണം വിട്ട ബസ് 300 മീറ്റർ താഴ്ചയിലേക്കാണ് വീണത്.

അപകടം ഉണ്ടായ ഉടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം നൽകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർക്ക് എല്ലാം ചികിത്സയും ഉറപ്പാക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments