Wednesday, February 25, 2026
HomeINDIAകര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് വീണ്ടും: ബെംഗളൂരുവില്‍ മുപ്പതോളം വീടുകള്‍ തകർത്തു

കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് വീണ്ടും: ബെംഗളൂരുവില്‍ മുപ്പതോളം വീടുകള്‍ തകർത്തു

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് ബെംഗളൂരുവിൽ തുടരുന്നു. വടക്കൻ ബെംഗളൂരുവിലെ സാറൈപാളയം തനിസാന്ത്രയിൽ മുപ്പതോളം വീടുകൾ തകർത്തു . വ്യാഴം പുലർച്ചെ മുതൽ ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്. മുൻകൂർ അറിയിപ്പ് നൽകിയിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു. വീടുകളും ഗോഡൗണുകളുമാണ് തകർത്തത്. ബെംഗളൂരു ഡെവലപ്മെൻറ് അതോറിറ്റിയുടെ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ചു നീക്കിയത്.

താമസക്കാര്‍ക്ക് ആർക്കും മുൻകൂറായി അറിയിപ്പ് നൽകിയിരുന്നില്ല. ഭൂമിക്ക് ഡിജിറ്റൽരേഖകളും മേൽവിലാസത്തിൽ റേഷൻ കാർഡും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനുമുള്ളതായി താമസക്കാർ പറഞ്ഞു. അതേസമയം 80 കോടി രൂപ വിലമതിക്കുന്ന രണ്ട് ഏക്കറോളം ഭൂമി തിരിച്ചുപിടിച്ചതായി ബാംഗ്ലൂർ വികസന അതോറിറ്റി പറഞ്ഞു. 2004ൽ ബിഡിഎയുടെ അർക്കാവതി ലേഔട്ട് പദ്ധതിക്കായി നോട്ടിഫൈ ചെയ്ത ഭൂമിയാണ് ഒഴിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കോടതിയിൽ നിന്ന് അനുകൂലമായി വിധിയുണ്ടെന്ന് ബിഡിഎ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments