കോട്ടയം: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ലോട്ടറി തൊഴിലാളിയായ തങ്കരാജൻ മരിച്ചത്. സംഭവത്തിൽ സിദ്ധാർഥിനെതിരെ മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തും.
കഴിഞ്ഞ ഡിസംബർ 24 ന് വൈകിട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു.


