തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ വൻ കഞ്ചാവ് വേട്ട. നാലര കിലോ കഞ്ചാവുമായി വിഴിഞ്ഞത്ത് രണ്ട്പേരെ പിടികൂടി. മുജീബ്, ബിജു എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കാറിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അതേസമയം പരുത്തിക്കുഴിയിൽ 40 കിലോ കഞ്ചാവുമായി രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടികൂടി. 20 കവറുകളിൽ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് കഞ്ചാവ് പിടിച്ച സ്ഥലം സന്ദർശിച്ചു.


