Wednesday, February 25, 2026
HomeDisctrict NewsKERALAമുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും; വഖഫ് ബോർഡ് സുപ്രീം കോടതിയിൽ

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും; വഖഫ് ബോർഡ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ്. സുപ്രീം കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് സമയം അനുവദിക്കണമെന്ന ബോർഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുനമ്പം ഭൂമിയിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി നിർദേശിച്ചു.

വഖഫ് ബോർഡ് അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹർജി പിൻവലിക്കാനുള്ള ബോർഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഫയൽ ചെയ്യേണ്ട അപ്പീൽ തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ സുപ്രീം കോടതി അയച്ച നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ സി കെ ശശിയും കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ഈ ഇടക്കാല ഉത്തരവ് നീട്ടണം എന്ന വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള നസീഹ് ആവശ്യപ്പെട്ടു. ഈ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments