Saturday, April 11, 2026
HomeDisctrict NewsKERALAശബരിമല സ്വർണ്ണ കൊള്ള : തന്ത്രിക്ക് പിന്തുണയുമായി ബിജെപി

ശബരിമല സ്വർണ്ണ കൊള്ള : തന്ത്രിക്ക് പിന്തുണയുമായി ബിജെപി

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് പിന്തുണയുമായി ബിജെപി. തന്ത്രിയുടെ കുടുംബത്തെ സന്ദർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയറിയിച്ചു.

ശബരിമല സ്വര്‍ണമോഷണക്കേസില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി രാജീവരിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ബിജെപി സംസ്ഥാന നേതൃത്വം പിന്തുണ അറിയിച്ചത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി തന്ത്രിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം എന്തിനായിരുന്നുവെന്നും സന്ദീപ് വാചസ്പതി ചോദിച്ചു.

ശേഷം സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറും കെ സുരേന്ദ്രനും വാർത്ത സമ്മേളനം വിളിച്ചു ചേർത്തും പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, തന്ത്രിയുടെ അറസ്റ്റിനെ പിന്തുണച്ച് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. അവനവൻ ചെയ്യുന്നതിന് അവൻ തന്നെ അനുഭവിക്കണമെന്ന് ടി പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ലെന്നും ഇനിയെങ്കിലും ഈ ബ്രാഹ്മണവിധേയത്തം ഹിന്ദുക്കൾ അവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി ജി വിഷ്‌ണുവിന്റെ വിമർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments