Wednesday, February 25, 2026
HomeNewsDisctrict Newsശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക്

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക്

ശബരിമല: കട്ടിപ്പാളികേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് (Feb 2) മാറ്റി. തന്ത്രിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള ഓൺലൈനായി ഹാജരായി. ജാമ്യഹർജിയിൽ തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലകശില്പ കേസിൽ തന്ത്രിയുടെ ജാമ്യഹർജി ഇന്ന് സമർപ്പിച്ചു.

കേസിലെ പ്രതികളായ അതേസമയം തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി. ഇ. ഒ. പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, ശ്രീകുമാർ എന്നിവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് കൂടി നീട്ടി.
പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments