ദരംശാല: ലൈംഗിക പീഡനത്തെതുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ടാം വർഷ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെയും അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിക്കുന്നതിന് മുമ്പ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. അധ്യപാകനിൽ നിന്ന് നേരിട്ട ക്രൂരപീഡനത്തിൻ്റെയും മറ്റ് മാനസിക ബുദ്ധിമുട്ടികളും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. ഹർഷിത, അക്രിഥി, കോമോലിക, അധ്യാപകനായ അശോക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ പെൺകുട്ടികൾ പെൺകുട്ടിയെ ക്രൂരമായ റാഗിങ്ങിനിരയാക്കുകായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായതും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 18 നാണ് മരിച്ച പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് പരാതി നൽകുന്നത്.
ഭാരതീയ ന്യായ സൻഹിതിയിലെ വിവിധ കേസുകൾ പ്രകാരവും റാഗിങ് തടയൽ നിയമം 2009 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അശോക് രത്തൻ പറഞ്ഞു. എന്നാൽ പെൺകുട്ടി യാതൊരു പരാതിയും നൽകിയില്ലെന്നാണ് കോളേജ് അധികൃതരുടെ വാദം.


