കണ്ണൂർ: കാലയോലോട് പറന്പായിൽ റസീന മൻസിസിൽ റസീന ആത്മഹത്യ ചെയ്യാൻ കാരണമായത് സദാചാര ഗുണ്ടായിസമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്. മകളുടെ മരണത്തിൽ പോലീസ് അറസ്റ്റിലായവർ നിരപരാധികളാണെന്ന റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞതിനു പിന്നാലെയാണ് സിറ്റി കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ ആത്ഹമത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ഒരു സംഘം ഇരുവർക്കുമെതിരെ ഭീഷണി മുഴക്കിയത്. ഇരുവരുടെയും കൈകളിൽ നിന്ന് മൊബൈൽ ഫോൺ ഈ സംഘം തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണുകൾ അറസ്റ്റിലായവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഒരാൾ മരിച്ച റസീനയുടെ ബന്ധുകൂടിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നകാര്യ അന്വേഷിച്ചു വരികയാണ്. യുവതിയുടെ സുഹൃത്തായ യുവാവ് കേസിൽ പ്രതിയല്ലെന്നും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
മകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നകാര്യങ്ങൾ തെറ്റാണെന്നായിരുന്നു നേരത്തെ റസീനയുടെ ഉമ്മ ഫാത്തിമ ആരോപിച്ചിരുന്നത്. പുറത്തു നിന്നുള്ളവരല്ല, തന്റെ ബന്ധുക്കൾ തന്നെയാണ് റസീനയോട് കാര്യങ്ങൾ ചോദിച്ചത്. പോലീസ് പ്രതികളാക്കിയവർ സഹോദരങ്ങളുടെ സ്ഥാനത്ത് നിന്നാണ് കാര്യങ്ങൾ ചോദിച്ചത്. ഫോണിലൂടെ പരിചയപ്പെട്ട മയ്യിൽ സ്വദേശിയായ യുവാവാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നുമായിരുന്നു ഇവർ ആരോപിച്ചത്. മയ്യിൽ സ്വദേശിയായ യുവാവ് മകളെ കുടുക്കുകയും അവളുടെ സ്വർണം മുഴുവൻ തട്ടിയെടുക്കുകയായിരുന്നു. യുവാവിനെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ഫാത്തിമ പറഞ്ഞിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍(34), കൂടത്താന്‍ കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.
കായലോട് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണംസദാചാര ഗുണ്ടായിസം: പോലീസ് കമ്മീഷണർ
RELATED ARTICLES
Recent Comments
Hello world!
on