കൊട്ടിയൂർ: കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിന് ടില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ജൂൺ 21, 22 തീയതികളിൽ മാനന്തവാടി ഭാഗത്തുനിന്നു കണ്ണൂർ ജില്ലയിലേക്ക് വരുന്ന വാഹനങ്ങളിൽ കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗൺ ചന്ദനത്തോട് നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കണം. മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാകട്ടെ പാൽചൂരം ഒഴിവാക്കി നെടും പൊയിൽ പേരിയ ചുരം വഴിയാണ് കടന്നു പോകേണ്ടത്.
Recent Comments
Hello world!
on