മുംബൈ: ഡൽഹിയിൽനിന്നു പൂനയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്നു മടക്കയാത്ര റദ്ദാക്കി. വിമാനം സുരക്ഷിതമായി പൂനയിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് പക്ഷി ഇടിച്ച വിവരം വെളിയിൽ വന്നത്. എൻജിനിയറിംഗ് സംഘം വിശദമായ പരിശോധനകൾ നടത്തിവരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് താമസസൗകര്യമുൾപ്പെടെ നൽകുമെന്നും കന്പനി പറഞ്ഞു. കൂടാതെ, യാത്രക്കാരുടെ താല്പര്യമനുസരിച്ച് ടിക്കറ്റ് റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇവരെ ഡൽഹിയിലെത്തിക്കാനുള്ള ബദൽ സംവിധാനങ്ങളും പരിഗണിച്ചുവരികയാണ്.
ഡൽഹി-പൂന എയർ ഇന്ത്യവിമാനത്തിൽ പക്ഷി ഇടിച്ചു;മടക്കയാത്ര റദ്ദാക്കി
RELATED ARTICLES
Recent Comments
Hello world!
on