കണ്ണൂർ: വിധവയായ 54 കാരിയെ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് സ്വർണവും
പണവും കാറും കവർന്നതായി പരാതി. എടക്കാട് സ്വദേശിക്കെതിരേയാണ് കണ്ണപുരം പോലീസിൽ പരാതി നല്കിയിരിക്കുന്നത്. സുഹൃത്തായ സ്ത്രീയുടെ പരിചയത്തിൽ നിന്നാണ് 54 കാരി മധ്യവയസ്കനുമായി പരിചയത്തിലാകുന്നത്. തുടർന്ന്, ഇയാൾ തന്നെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയതായി സ്ത്രീ നല്കിയ പരാതിയിൽ പറയുന്നു.
2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇയാൾ ചെറുകുന്നിലെ അപ്പാർട്ട്മെന്റിൽ കൊണ്ടുപോയി തന്നെ പീഡിപ്പിക്കുകയും 23 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതിന് പുറമെ തന്റെ പേരിൽ കാർ ലോണെടുക്കുകയും അത് കൈക്കലാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തന്റെ സ്വത്ത് വിറ്റ് കിട്ടിയ 30 ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പോലീസിന് ഇയാളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കണ്ണപുരം, എടക്കാട്, ഹോസ്ദുർഗ് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. കണ്ണപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
കല്യാണം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു;സ്വർണവും പണവും കാറും അടിച്ചുമാറ്റി
RELATED ARTICLES
Recent Comments
Hello world!
on