മുണ്ടക്കൈ ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തില്‍ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്‌നേഹ ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലരക്കോടി രൂപ ജൂണ്‍ 30ന് മുഖ്യമന്ത്രിക്ക് കൈമാറും എന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവണ്‍മെന്റ് വനിതാ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളമൊട്ടാകെ എന്‍എസ്എസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊര്‍ജ്ജിതമായ ധന സമാഹരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത് . വേസ്റ്റ് പേപ്പര്‍ ചലഞ്ച്, ബിരിയാണി ചലഞ്ച്,.ആര്‍ട്ട് എക്‌സിബിഷന്‍, ഭക്ഷ്യമേള, ഓണം ഫെസ്റ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചുള്ള വില്‍പ്പനകള്‍, കൂപ്പണ്‍ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു . അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ആയിരം മാതൃകാ ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്ന മാനസ ഗ്രാമം പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുവാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
സെനറ്റ് ഹോളിലെ പരിപാടിയില്‍ നിയമാവലിക്ക് എതിരായി സംഘാടകര്‍ പ്രവര്‍ത്തനം നടത്തിയതിനാലാണ് രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചത് എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു .
കോളേജിലെ സൂംബാ നൃത്ത വിവാദവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ സൂംബ ചെയ്യുന്നത് ഗുണകരം ആണെന്നും അതിനെ കൂടിയാലോചനയുടെ ആവശ്യമില്ല എന്നും കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണം എന്നും മന്ത്രി മറുപടി പറഞ്ഞു .
മുണ്ടക്കൈ ചൂരല്‍മലയില്‍ സ്‌നേഹഭവനമൊരുങ്ങുന്നു: മുഖ്യമന്ത്രിക്ക് നാലരക്കോടി രൂപ തിങ്കളാഴ്ച കൈമാറും
RELATED ARTICLES
Recent Comments
Hello world!
on