പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരനെ സമരാനുകൂലികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്. കുമളി മുല്ലപെരിയാര്‍ ന്യൂ ഡാം ഇന്‍വെസ്റ്റിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലര്‍ക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറില്‍ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാല്‍ ഇന്ന് ജോലിക്ക് എത്തുകയായിരുന്നു. ഓഫീസ് തുറന്നപ്പോള്‍ തന്നെ സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ എത്തി ഓഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പരിശീലന കാലാവധിയായതിനാല്‍ പണിമുടക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് വിഷ്ണു സമരാനുകൂലികളെ അറിയിച്ചു. വിഷ്ണു ഉള്‍പ്പെടെ എട്ട് പേര്‍ ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്നു. ആ സമയം തിരികെ പോയ
സി.പി.എം പ്രവര്‍ത്തകര്‍ പിന്നീട് കൂടുതല്‍ പ്രവര്‍ത്തകരുമായി തിരികെ വന്ന് വിഷ്ണുവിനെ സംഘം ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വനിതാ ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് ഇവര്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ വിഷ്ണു കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. ഇതു സംബന്ധിച്ച് വിഷ്ണു കുമളി പോലീസില്‍ പരാതി നല്‍കി.
പണിമുടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിന് സമരാനുകൂലികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; സര്‍ക്കാര്‍ ജീവനക്കാരന് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍
Recent Comments
Hello world!
on