Wednesday, February 25, 2026
HomeDisctrict NewsKERALAമോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന്

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം നാല് മണിയോടെ മുടവൻമുകളിലെ കുടുംബവീട്ടലാണ് സംസ്കാരം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി എളമക്കരയിലെ വസതിയിലാണ് അന്തരിച്ചത്. ഇന്നലെ രാത്രി റോഡുമാർഗം മൃതേദഹം തിരുവനന്തപുരത്തെത്തിച്ചു. പത്തരയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബലൻസ് പുലർച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്.

ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനമുണ്ടാകും.
ഇന്നലെ വൈകിട്ട് എളമക്കരയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി, മന്ത്രി പി രാജീവ്, വി ഡി സതീശൻ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments