മുംബൈ: കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് ബസാണ് അപകടമുണ്ടാക്കിയത്. പിന്നിലേക്ക് എടുക്കുന്നതിനിടെ ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ് സ്റ്റേഷന് സമീപം ബസ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്യൂവിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം
RELATED ARTICLES
Recent Comments
on Hello world!


