ചേർത്തല : വയലാർ കവലയിൽ പെട്രോൾ പമ്പിന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം അപകടസാധ്യതയും വർധിപ്പിക്കുകയാണ്.പ്രദേശത്ത് നിരന്തരമായി വെള്ളം റോഡിലേക്ക് ഒഴുകുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴുതിവീഴാനുള്ള സാഹചര്യമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. തിരക്കേറിയ ദേശീയപാതയിൽ വെള്ളക്കെട്ട് തുടരുന്നത് ഗതാഗതത്തെയും ബാധിക്കുന്നുണ്ട്.അപകടങ്ങൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ച് പൈപ്പ് അറ്റകുറ്റപ്പണി നടത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചേർത്തലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളക്കെട്ട്
RELATED ARTICLES
Recent Comments
on Hello world!


