Monday, June 1, 2026
HomeNewsDisctrict Newsവായനക്കളരിയും പ്രശ്നോത്തരി മത്സരവും

വായനക്കളരിയും പ്രശ്നോത്തരി മത്സരവും

പട്ടണക്കാട്: ചേർത്തല പട്ടണക്കാട് ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം വായനക്കളരിയും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ പട്ടണക്കാട് അബ്ദുൾ ഖാദറിന്റെ “ഉത്സാഹത്തിന്റെ ഉറവിടം”എന്ന ചെറുകഥയെ ആസ്പദമാക്കി കഥാകൃത്ത് കഥ പറഞ്ഞ് കൊടുത്ത് കുട്ടികൾക്ക് കഥാസ്വാദനത്തിന് അവസരം ഒരുക്കി. ഒന്നാം ക്ലാസുമുതൽ 9 ക്ലാസ്സ് വരെയുള്ള കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു. പ്രശ്നോത്തരി മത്സരം ഭാഷാധ്യാപകൻ കെ ഡി അജിമോൻ നേതൃത്യം നൽകി. തുടർന്ന് ഗ്രന്ഥശാലയുടെ പ്രസിഡന്റ് എം പി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി ടി .വി കാർത്തികേയൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല രക്ഷാധികാരി സി ആർ സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് അനിൽ രാമചന്ദ്രൻ , എസ് ശിവൻകുട്ടി, അഡ്വ. ശ്രീജിത്ത്, സുമിത ഷാനവാസ്, ഉഷാകുമാരി, കെ കെ സുദർശനൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments