അക്രമാകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി.പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ല.ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണത്.പൊതു സുരക്ഷയെ ബാധിക്കുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.സ്കൂളുകൾ,കോളജുകൾ എന്നീ സ്ഥലത്ത് അലഞ്ഞ് നടക്കുന്ന തെരുവുനായകള നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.വന്ധ്യംകരണത്തിന് ശേഷം ഇത്തരം തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണം.ജസ്റ്റിസുമാരായ വിക്രം നാഥ്,സന്ദീപ് മേത്ത,എൻ ജെ അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
തെരുവുനായ ശല്യം, ദയാവധം നടത്താമെന്ന് സുപ്രീം കോടതി
RELATED ARTICLES
Recent Comments
on Hello world!


