Monday, June 1, 2026
HomeDisctrict NewsKERALAഷു​ഹൈ​ബ് വ​ധം:കോ​ട​തി​മാ​റ്റൽ ഹ​ർ​ജി ത​ള്ളി

ഷു​ഹൈ​ബ് വ​ധം:കോ​ട​തി​മാ​റ്റൽ ഹ​ർ​ജി ത​ള്ളി

ത​ല​ശേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബി​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ഭാ​ഗം ന​ൽ​കി​യ കോ​ട​തി​മാ​റ്റൽ ഹ​ർ​ജി ത​ള്ളി.
കോ​ട​തി മാ​റ​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​ക്ക് നി​യ​മ​പ​ര​മാ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്നും കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഒ​രോ ക​ക്ഷി​ക​ളും ഇ​ത്ത​രം കോ​ട​തി​മാ​റ്റ ഹ​ർ​ജി​ക​ൾ ന​ൽ​കി​യാ​ൽ നി​യ​മ സം​വി​ധാ​നം ത​ന്നെ ത​ക​രാ​റാ​കു​മെ​ന്നും സു​പ്രിം കോ​ട​തി വി​ധി​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് കേ​സി​ലെ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ​യ്ക്കാ​യി മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക്‌ മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ചാ​ര​ണ ന​ട​പ​ടി​യി​ലെ പി​ഴ​വും ജ​ഡ്‌​ജി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​ന​വും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ചൂണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​താ​ണ് ത​ള്ളി​യ​ത്. തലശേരി അഡീഷണൽ ജില്ലാ കോടതി മുന്നിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments