Monday, June 1, 2026
HomeNewsLatest Newsവകുപ്പുവിഭജനം നീളുന്നു

വകുപ്പുവിഭജനം നീളുന്നു

വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യയോഗം ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും മന്ത്രിമാരുടെ വകുപ്പു വിഭജന തര്‍ക്കം തീര്‍ന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും കെ. മുരളീധരന് ആരോഗ്യവും പി.കെ. കുഞ്ഞാലിക്കുട്ടിക്കു വ്യവസായവും മോന്‍സ് ജോസഫിനു ജലവിഭവ വകുപ്പും നല്‍കി. ടി സിദ്ദിഖിന് കൃഷി വകുപ്പ് നല്‍കി. എന്നാല്‍ മറ്റു പല വകുപ്പുകളും തര്‍ക്കത്തിലാണ്. ഫിഷറീസ് ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കൂ എന്ന നിലപാടിലാണ് ലീഗ്.

അതേ സമയം മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരുമാണ് ഓഫീസുകള്‍ പങ്കിടുന്നത്. നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍. നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും ഒന്നാം നിലയില്‍ മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കും ഓഫീസുകള്‍ അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments