പട്ടണക്കാട്: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ഉന്നത വിജയം നേടുകയും ചെയ്ത വിദ്യാർത്ഥികളെ പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡും 14-ാം വാർഡും ആദരിച്ചു.11-ാം വാർഡ് മെമ്പർ രജിതയുടെ നേതൃത്വത്തിലും 14-ാം വാർഡ് മെമ്പർ ഉഷാ ഷാജിയുടെ നേതൃത്വത്തിലുമാണ് വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ഫുൾ എ പ്ലസ് നേടിയവരുൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ അക്കാദമിക മികവ് സമൂഹത്തിന് മാതൃകയാണെന്നും ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും വാർഡ് അംഗങ്ങൾ ആശംസിച്ചു.







