ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ താന്‍ ബോധപൂര്‍വം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ സമൂഹത്തില്‍ സ്വീകാര്യതയുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ സംശയം ജനിപ്പിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവരെ നിയന്ത്രിച്ചിരുന്നവര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യയശാസ്ത്രപരമായ തീവ്രത, അക്കാദമിക് അധികാരം, പ്രവര്‍ത്തനങ്ങളിലെ വൈദഗ്ദ്ധ്യം എന്നിവ സംഘത്തിലെ അപകടകാരിയായ അംഗമായി മുസമ്മിലിനെ മാറ്റിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ചെങ്കോട്ട സ്ഫോടനം: സമൂഹത്തിലെ സ്വീകാര്യത മറയാക്കി ഭീകരതയുടെ മുഖം
RELATED ARTICLES
Recent Comments
on Hello world!


