കണ്ണൂർ: ഫുട്ബോളിൽ ഇന്നലെ രാത്രി നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, മലപ്പുറം എഫ്സി മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഒന്നാം പകുതിക്ക് ശേഷം ഇന്നലെ രാത്രി 45 മിനുറ്റ് മഴ തടസപ്പെടുത്തിയ കളിയുടെ ഗതിവിഗതികൾ അറിയാനായി ഗ്യാലറി വിടാതെ ഒരു മണിക്കൂര്‍ കാത്തിരുന്നു കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാനും മുഹമ്മദ് നിദാല്‍ സൈദും ഗോള്‍ നേടിയപ്പോള്‍ മലപ്പുറത്തിന് വേണ്ടി അബ്ദുല്‍ ഹക്കുവും എയ്റ്റര്‍ അല്ദാലിറും ഓരോ ഗോള്‍ വീതം നേടി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമുകളും രണ്ട് വിജയവും നാല് സമനിലയും ഒരു തോല്‍വിയുമായി പത്ത് പോയിണ്ട് സ്വന്തമാകി. ഗോള്‍ വ്യത്യാസത്തില്‍ മലപ്പുറം നാലും കണ്ണൂര്‍ അഞ്ചാം സ്ഥാനത്തുമാണ്. ഈ മാസം 23 ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂര്‍ വാരിയേഴ്സ് ഫോഴ്സ കൊച്ചിയെ നേരിടുo
Recent Comments
on Hello world!


