ശബരിമല: സത്രം – പുല്ല്മേട് കാന പാതയിൽ സീതക്കുളം ഭാഗത്ത് അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു.
ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. രാവിലെ സത്രത്തിൽ നിന്ന് പത്തരയോടെ കാനന പാതയിലൂടെ ഇവർ സന്നിധാനത്തേയ്ക്ക് തിരിച്ചത്. സീതക്കുളത്തിനും സത്രത്തിനും ഇടയിൽ എത്തിയപ്പോൾ മല്ലികാർജ്ജുന റെഡ്ഡിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സത്രത്തിലുള്ള , ആരോഗ്യം, വനം, പോലീസ് എന്നി വകുപ്പുകളിലെ ജീവനക്കാർ സംഭവ സ്ഥലത്ത് എത്തി. ഈ സമയം പുല്ല് മേട്ടിലുള്ള ഡോകടറും സംഘവും ഈ ഭാഗത്ത് എത്തിചേർന്നു. മല്ലികാർജ്ജുന റെഡിയെ പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം പുല്ല്മേട് – വണ്ടിപ്പെരിയാർ വഴി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ആന്ധ്രയിൽ നിന്നുള്ള ഇരുപത്തിയഞ്ചംഗ സംഘത്തിൽപ്പെട്ടയാളായിരുന്നു മരണപ്പെട്ട മല്ലികാർജ്ജുന റെഡ്ഡി
ആന്ധ്രാ സ്വദേശിയായ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു
RELATED ARTICLES
Recent Comments
on Hello world!


