Wednesday, February 25, 2026
HomeNewsDisctrict Newsതൃശൂരിൽ തിയ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ഡ്രൈ​വ​ർ​ക്കും വെ​ട്ടേ​റ്റു

തൃശൂരിൽ തിയ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ഡ്രൈ​വ​ർ​ക്കും വെ​ട്ടേ​റ്റു

തൃ​ശൂ​ർ: രാ​ഗം തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ഡ്രൈ​വ​ർ​ക്കും വെ​ട്ടേ​റ്റു. തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നും ഡ്രൈ​വ​ർ അ​ജീ​ഷി​നു​മാ​ണു വെ​ട്ടേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ വെ​ള​പ്പാ​യ​യി​ൽ സു​നി​ലി​ന്‍റെ വീ​ടി​നു മു​ന്നി​ൽ​വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ൽ പ​തി​യി​രു​ന്ന മൂ​ന്നം​ഗ​സം​ഘം വാ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സം​ഭ​വ​ത്തി​നു​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​സം​ഘ​ത്തി​ലെ ഇ​ടം​കൈ​യ്യ​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​നി​ലി​ന്‍റെ വീ​ടി​ന്‍റെ ഗേ​റ്റി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ലെ മ​റ്റു​ള്ള സി​സി​ടി​വി​ക​ളി​ലെ​യും സ​മീ​പ വീ​ടു​ക​ളി​ലെ​യും വ​ഴി​ക​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സു​നി​ൽ പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി രാ​ഗം തി​യേ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തു ന​ട​ത്തു​ക​യാ​ണ്. ധ​ന​കാ​ര്യ​സ്ഥാ​പ​നം ന​ട​ത്തു​ന്നു​മു​ണ്ട്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ്. ബി​ജെ​പി നേ​താ​വ് ശോ​ഭ​സു​രേ​ന്ദ്ര​ൻ ഇ​ന്നു രാ​വി​ലെ സു​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments