Wednesday, February 25, 2026
HomeSpecial StoriesInvestigationമുലപ്പാല്‍ പോലും വിഷമയമാകുന്നു: ഇന്ത്യയിലെ ഈ സംസ്ഥാനത്തെ 70 ശതമാനം നവജാതശിശുക്കള്‍ക്കുള്ളില്‍ വിഷമെത്തിയതായി പഠനങ്ങള്‍!

മുലപ്പാല്‍ പോലും വിഷമയമാകുന്നു: ഇന്ത്യയിലെ ഈ സംസ്ഥാനത്തെ 70 ശതമാനം നവജാതശിശുക്കള്‍ക്കുള്ളില്‍ വിഷമെത്തിയതായി പഠനങ്ങള്‍!

ബിഹാറിലെ ആറു ജില്ലകളില്‍ നിന്നുള്ള 40 മുലയൂട്ടുന്ന മാതാക്കളില്‍ ശേഖരിച്ച എല്ലാ മുലപ്പാല്‍ സാമ്പിളുകളിലും യുറേനിയം കണ്ടെത്തിയതായി Scientific Reports പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചില സാമ്പിളുകളില്‍ 5.25 µg/L വരെ ഉയര്‍ന്ന അളവാണ് കണ്ടെത്തിയത്. ശരാശരി മലിനീകരണത്തില്‍ ഖഗാര്യ ജില്ലയാണ് ഏറ്റവും മുന്നില്‍.

മുലപ്പാല്‍ മുഖാന്തിരം ശിശുക്കള്‍ക്ക് എത്ര യുറേനിയം എത്തുന്നുവെന്ന് വിലയിരുത്തിയപ്പോള്‍, ഏകദേശം 70% ശിശുക്കള്‍ക്കും നോണ്‍-കാന്‍സര്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ അപകടസാധ്യത കണ്ടെത്തി. നാഡീവ്യൂഹ വികസനം, വൃക്കകള്‍, IQ എന്നിവയില്‍ പ്രതികൂല സ്വാധീനം ഉണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നു.

ഭൂഗര്‍ഭജലത്തിലെ ഉയര്‍ന്ന യുറേനിയം മലിനീകരണമാണ് പ്രധാന ഉറവിടമെന്ന് ഗവേഷകര്‍ പറയുന്നു. മുമ്പ് നടത്തിയ പഠനങ്ങളില്‍ ബിഹാറിലെ 11 ജില്ലകളില്‍ WHO പരിധി കവിയുന്ന യുറേനിയം കണ്ടെത്തിയിരുന്നു.

എന്നിരുന്നാലും മുലയൂട്ടല്‍ നിര്‍ത്തരുത് എന്ന് പഠനം പ്രത്യേകം മുന്നറിയിക്കുന്നു. സുരക്ഷിത കുടിവെള്ളം, സ്ഥിരം പരിശോധന, ആരോഗ്യ ഉപദേശങ്ങള്‍ എന്നിവ അടിയന്തരമായി ഉറപ്പാക്കണം എന്നും ഗവേഷകര്‍ പറയുന്നു.

ശിശുക്കള്‍ക്ക് 70% അപകടസാധ്യത

മുലപ്പാല്‍ മാത്രം ആശ്രയിക്കുന്ന ശിശുക്കളില്‍ യുറേനിയം ആരോഗ്യത്തിനു അപകടമാണെന്ന് വിലയിരുത്താന്‍ ഗവേഷകര്‍ 10,000 തവണ മോണ്ടെ-കാര്‍ലോ സിമുലേഷന്‍ നടത്തി. ഏകദേശം 70% ശിശുക്കള്‍ക്കും നോണ്‍-കാന്‍സര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത ഉണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നു

എന്തുകൊണ്ട് യുറേനിയം അപകടകരം?

യുറേനിയത്തിന്റെ രാസവിഷത്തെയാണ് പ്രധാന ഭീഷണിയായി കണക്കാക്കുന്നത്. പഠനത്തില്‍ പറയുന്നത്:

കാന്‍സര്‍ സാധ്യത

വൃക്കകള്‍ തകരാറിലാകാനുള്ള സാധ്യത

നാഢീവ്യൂഹത്തില്‍ രോഗസാധ്യത

അസ്ഥിവളര്‍ച്ചയെയും പ്രതിരോധശേഷിയേയും പ്രതികൂലമായി ബാധിക്കുന്നു

ഭൂഗര്‍ഭജലം പ്രധാന ഉറവിടം

ഗവേഷകര്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ബിഹാറിലെ 11 ജില്ലകളില്‍ ഭൂഗര്‍ഭജലത്തില്‍ അത്യധികം യുറേനിയം കണ്ടെത്തിയിരുന്നു. ചില പ്രധാന കണ്ടെത്തലുകള്‍:

സുപൗല്‍ – 82 µg/L

നാളന്ദ – 77 µg/L

വൈശാലി – 66 µg/L
(WHO പരിധി: 30 µg/L)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments