പത്തനംതിട്ട: സ്വർണ്ണാപഹരണ കേസിൽ തിരഞ്ഞെടുപ്പ് കാലത്ത് സുപ്രധാനമായ ചില അറസ്റ്റുകൾ ഒഴിവാക്കാൻ എസ് എ ടി മുകളിൽ സമ്മർദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമ്മർദമില്ലെങ്കിൽ ഇപ്പോൾ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ല് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന എസ് ഐ ടി യുടെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണ കൊള്ള വളരെ ഗൗരവത്തോടെ ചർച്ചയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ രണ്ട് പ്രസിഡൻ്റുമാരാണ് ജെയിലിൽ കഴിയുന്നത്. പക്ഷെ സി പി എം അവർക്കെതിരെ ഒരു നടപടി സ്വീകരിക്കില്ല. നടപടി എടുത്താൽ കൂടുതൽ നേതാക്കളുടെ പേരുകൾ പറയുമോ എന്ന ഭയമാണ് സി പി എം ന് ഉള്ളത്. അയ്യപ്പൻ്റെ ദ്വാരപാല ശിൽപ്പങ്ങളിലെ പാളികൾ ഒരു കോടീശ്വരന് വിറ്റു എന്ന ആരൊപണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. അതിശക്തമായ സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് അജണ്ടയിൽ നിന്നും മാറ്റാനുള്ള സി പി എം ൻ്റെ വൃധാ ശ്രമങ്ങളുടെ ഭാഗമായാഞ് രാഹുൽ വിഷയം വീണ്ടും ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നത്. രാഹുൽ വിഷയത്തിൽ അതിശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പോലീസാണ്. ബലാൽ സംഗ കേസിൽ പ്രതിയായ ആളിനെതിരെ പോലും സി പി എം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയെയും സി പി എംനെയും ഭയപ്പെടുത്താനാണ് ഇപ്പോൾ ഈ ഡി നോട്ടീസ് അയച്ചതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയി വി ഡി സതീശൻ പറഞ്ഞു. കേരളത്തിൻ്റെ കാര്യത്തിൽ ഈ ഡി ഒരു നടപടിയും സ്വീകരിക്കില്ല. മസാലാ ബോണ്ട് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട്. 2150 കോടി രൂപക്ക് 5 കൊല്ലം കൊണ്ട് പകുതിയോളം വരുന്ന തുകയായ 1045 കോടി രൂപയാണ് പലിശ അടച്ചത്. 9. 72 % പലിശക്കെടുത്ത തുക 6% പലിശ കിട്ടുന്ന ബാങ്കിൽ കൊണ്ടുവന്നിട്ടും കോടികൾ നഷ്ടപ്പെടുത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ 1% മുതൽ 1.5 % വരെ പലിശക്ക് വായ്പ്പ ലഭിക്കുമെന്നിരിക്കെയാണ് 9. 72 % പലിശക്ക് എസ് എൻ സി ലാവ്ല്ലിൻ ബന്ധമുള്ള കമ്പനിയിൽ നിന്നും വായപ്പയെടുത്തത്. ഭരണഘടനാ ലംഘനമാണ് മസാലാ ബോണ്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയത്.
കടകം പള്ളി സുരേന്ദ്രൻ തനിക്കെതിരെ മാനനഷ്ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് വക്കിൽ നോട്ടീസ് അയച്ചു. പിന്നീട് കോടതിയിലെത്തിയപ്പോൾ മാനത്തിന് 10 ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെട്ടത്. സ്വപ്നാ സുരേഷ് ഏറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും കടകം പള്ളി സുരേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു ഡി എഫ് വന്നാൽ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നും യു ഡി എഫിൻ്റെ ബദൽ എന്താണ് എന്നും വ്യക്തമാക്കുന്ന മാനിഫെസ്റ്റോ മുൻനിർത്തിയാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, സംസ്ഥാനത്ത് യു ഡി എഫ് വൻ തിരിച്ച് വരവ് നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സുപ്രധാനമായ ചില അറസ്റ്റുകൾ ഒഴിവാക്കാൻ എസ് എ ടിക്കു മുകളിൽ സമ്മർദ്ദമുണ്ട്: വി ഡി സതീശൻ
RELATED ARTICLES
Recent Comments
on Hello world!


