കണ്ണൂർ: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ മേഖലകളിൽ ഉഗ്രശേഷിയുള്ള ഗുണ്ട് നിർമാണം തകൃതിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ബോംബിന് സമാനമായി ഉപയോഗിക്കാവുന്ന ഗുണ്ടുകളാണ് നിർമിക്കുന്നത്. ബോംബ് നിർമാണത്തിനിടെ കണ്ണൂരിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമിക്കുന്നതിനിടെ അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഗുണ്ടുകൾ നിർമിക്കുന്നത്. ഗുണ്ടുകൾ നിർമിക്കുന്നതിനിടെ അപകടങ്ങൾ സംഭവിക്കാറില്ല. ബോംബിനെക്കാൾ എളുപ്പത്തിൽ ഗുണ്ടുകൾ നിർമിക്കാനും സാധിക്കും. ബോംബ് നിർമിക്കുന്ന പോലെ കേസുകളും വരില്ല. എന്നാൽ, ബോംബ് പോലെ തന്നെ അപകടകാരിയാണ് ഗുണ്ടുകളെന്നുമാണ് രഹസ്യാന്വേഷണം റിപ്പോർട്ട്.
കണ്ണൂരിൽ ബോംബിനെ വെല്ലുന്ന ഗുണ്ടുകൾ
RELATED ARTICLES
Recent Comments
on Hello world!


