പാലക്കാട് : ചിറ്റൂരിൽ കഴിഞ്ഞ ദിവസം കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – താഹിത ദമ്പതികളുടെ മകൻ സുഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ഒരു കുളത്തിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ബന്ധുക്കൾക്ക് വിട്ടു നൽകി . ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി വീടിനു പുറത്തേക്കിറങ്ങിയ സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു.
Recent Comments
on Hello world!


