വാഷിങ്ടണ്‍: വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ബന്ദിയാക്കി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പരകള്‍ നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു…
മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച യുഎസ് ആക്രമണങ്ങള്‍ക്കു പിന്നില്‍ വളരെ മികച്ച ആസൂത്രണം ഉണ്ടായിരുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. യുഎസ് നിയമ നിര്‍വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടത്തിയത്. രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിട്ടുണ്ട്.. അതേസമയം, പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടണമെന്നും വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.


