Wednesday, February 25, 2026
HomeDisctrict NewsKERALAശബരിമല സ്വര്‍ണമോഷണക്കേസ് :എസ്ഐടിക്ക് രാഷ്ട്രീയസമ്മർദ്ദമില്ലെന്ന് ഡിജിപി

ശബരിമല സ്വര്‍ണമോഷണക്കേസ് :എസ്ഐടിക്ക് രാഷ്ട്രീയസമ്മർദ്ദമില്ലെന്ന് ഡിജിപി

തിരുവനന്തപുരം : ശബരിമല സ്വര്‍ണമോഷണക്കേസില്‍ എസ് ഐ ടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും എസ് ഐ ടിക്ക് മേൽ ആരുടേയും സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയസമ്മർദ്ദമില്ല. പൂർണ സ്വാതന്ത്ര്യത്തോടെയാണ് എസ് ഐ ടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്നതായിരിക്കും. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും ഹൈക്കോടതി എസ് ഐ ടിയുടെ അന്വേഷണത്തിൽ തൃപ്തരാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ശബരിമല സ്വര്‍ണമോഷണ കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം അല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments