Wednesday, February 25, 2026
HomeINDIAഗോവിന്ദ് പൻസാരെ വധക്കേസ് പ്രതി മരിച്ചു

ഗോവിന്ദ് പൻസാരെ വധക്കേസ് പ്രതി മരിച്ചു

മുംബൈ : യു​​​ക്തി​​​വാ​​​ദി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഗോ​​​വി​​​ന്ദ് പ​​​ൻ​​​സാ​​​രെ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ൻ സ​​​മീ​​​ർ ഗേ​​​യ്ക്ക്‌​​​വാ​​​ദ് (43) മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ സാം​​​ഗ്ലി​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​വ​​​ച്ചു മ​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. 2015ലാ​​​ണ് ഗോ​​​വി​​​ന്ദ് പ​​​ൻ​​​സാ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ​​​നാ​​​ത​​​ൻ സ​ൻ​​​സ്ത അം​​​ഗ​​​മാ​​​യ സ​​​മീ​​​റി​​​നെ 2015ൽ ​​​അ​​​റ​​​സ്റ്റ് ചെ​​​യ്തു. 2017ൽ ​​​ഇ​​​യാ​​​ൾ​​​ക്കു ജാ​​​മ്യം ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ സ​​​മീ​​​റി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​നാ​​​യി പോ​​​ലീ​​​സ് കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​ശ​​​യി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

2015 ഫെ​​​ബ്രു​​​വ​​​രി 16നു ​​​കോ​​​ലാ​​​പ്പു​​​രി​​​ൽ​​​വ​​​ച്ചാ​​​ണ് ഗോ​​​വി​​​ന്ദ് പ​​​ൻ​​​സാ​​​ര​​​യ്ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്. പ​​​ൻ​​​സാ​​​ര​​​യും ഭാ​​​ര്യ​​​യും പ്ര​​​ഭാ​​​ത​​​ന​​​ട​​​ത്ത​​​ത്തി​​​നു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ട് അ​​​ക്ര​​​മി​​​ക​​​ളാ​​​ണ് വെ​​​ടി​​​വ​​​ച്ച​​​ത്. ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ ഫെ​​​ബ്രു​​​വ​​​രി 20ന് ​​​അ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചു. പ​​​ൻ​​​സാ​​​ര​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​കം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (എ​​​സ്ഐ​​​ടി) 2015 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് സ​​​മീ​​​ർ ഗേ​​​യ്ക്ക്‌​​​വാ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments