Saturday, April 11, 2026
HomeDisctrict NewsKERALAപോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : പോക്സോ കേസ് പ്രതി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്ന ആറാമട സ്വദേശി ശശികുമാർ (61) ആണ് തൂങ്ങിമരിച്ചത്. വൈകുന്നേരം ആറരമണിയോടെ കഴക്കൂട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഈ മാസം പത്താം തീയതിയാണ് ശശികുമാർ ലോഡ്ജിൽ റൂമെടുത്തത്. കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ശശികുമാർ.
ഒളിവിൽ ആയിരുന്ന ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചു വരികയായിരുന്നു.

ജാമ്യം ലഭിക്കാതെ വന്നതോടെ തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം സുഹൃത്ത് വന്ന് റൂമിൽ തട്ടി വിളിച്ചപ്പോൾ വാതിൽ കുറ്റിയിട്ടില്ലായിരുന്നു. തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിയമരിച്ച നിലയിലാണ് കണ്ടത് . കഴക്കൂട്ടം പോലീസ് കേസെടുത്തു. ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി നാളെ പോസ്റ്റുമോർട്ടം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments