ദുബായ്: കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറിയെന്നും, തുടര്‍ഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദുബായ് സന്ദര്‍ശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത്. 2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമര്‍ശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി രൂപ കിഫ്ബി വഴി ചെലവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറി: മുഖ്യമന്തി പിണറായി വിജയൻ
RELATED ARTICLES
Recent Comments
on Hello world!


