അനിശ്ചിതത്വത്തിന് ഒടുവിൽ വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെ കൈകാര്യം ചെയ്യും. വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും
അനിൽ കുമാർ റവന്യൂ വകുപ്പും നയിക്കും.സണ്ണി ജോസഫ് വൈദ്യുതി വകുപ്പും പി കെ ബഷീർ പൊതുമരാമത്ത് വകുപ്പും നയിക്കും.കെ എം ഷാജി തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പും നയിക്കും. പി സി വിഷ്ണുനാഥ് ടൂറിസം സാംസ്കാരികം സിനിമ വകുപ്പും എം ലിജു സഹകരണം എക്സൈസ് വകുപ്പും നയിക്കും. എൻ ഷംസുദീൻ പൊതു വിദ്യാഭ്യാസം, ന്യൂന പക്ഷ ക്ഷേമം, ഹജ് വകുപ്പുകളും കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളുമാണ് നൽകിയിട്ടുള്ളത്.ഫിഷറീസ് വകുപ്പ് ലീഗിന് നൽകി ഉന്നത വിദ്യാഭ്യാഭ്യാസം ഏറ്റെടുക്കുന്നതിനോട് കോൺഗ്രസിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ലത്തീൻ സഭയുടെ എതിർപ്പ് ശക്തമായി. പിന്നാലെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യാറുള്ള ഫിഷറീസ് ലീഗിന് വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലും ശക്തമായി. ഇതിനിടെ മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും ലത്തീന്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അനുനയത്തിന് നീക്കം നടന്നിരുന്നു. ഒടുവിൽ ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നൽകാൻ തീരുമാനമാകുകയായിരുന്നു.
മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി;ഫിഷറീസ് ലീഗിന് തന്നെ
RELATED ARTICLES
Recent Comments
on Hello world!


