Monday, June 1, 2026
HomeSpecial StoriesNewsപേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചറുമായി ചാറ്റ് ജിപിടി

പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചറുമായി ചാറ്റ് ജിപിടി

 

ചാറ്റ് ജിപിടിയില്‍ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം. ഈ പുതിയ അപ്ഡേറ്റ് വഴി എഐ ചാറ്റ്ബോട്ട് ഒരു വ്യക്തിഗത ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.

നിലവില്‍ ഈ ഫീച്ചര്‍ യുഎസിലുള്ള ചാറ്റ്ജിപിടി പ്രോ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് വെബിലും ഐഒഎസിലും ലഭ്യമാണ്. ആളുകള്‍ ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് പഠിച്ച ശേഷം, ഇത് പ്ലസ് ഉപയോക്താക്കളിലേക്കും തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പണ്‍എഐ പദ്ധതിയിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments