സംസ്ഥാനത്ത് മില്‍മ പാല് വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. പുതുക്കിയ വില ജൂൺ 1 മുതൽ പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് തീരുമാനമെടുത്തത്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്.കർഷകരെ സഹായിക്കാനാണ് വില വർധനവെന്നുമാണ് മിൽമ നൽകുന്ന വിശദീകരണം.
പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം
മിൽമ പാൽ വില കൂട്ടി; ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്
RELATED ARTICLES
Recent Comments
on Hello world!


